കോഴിക്കോട്:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ച് പ്രകടനം നടത്തിയ നടന് ജോയ് മാത്യുവിനെതിരെ കേസ്.കോഴിക്കോട് മിഠായിത്തെരുവില്‍ പ്രകടനം നടത്തിയതിന് ജോയ് മാത്യു അടക്കം കണ്ടാലറിയുന്ന 250 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.149,147 വകുപ്പുകള്‍ പ്രകാരം അന്യായമായ സംഘം ചേരല്‍, കലാപമുണ്ടാക്കാനുള്ള ശ്രമം എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പ്രകടനം.മിഠായി തെരുവ് പ്രകടന വിരുദ്ധ പ്രദേശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.എന്നാല്‍ ഇത് സര്‍ക്കാരിന്റെ പ്രതികാരനടപടിയാണെന്നും ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെ വിമര്‍ശിച്ചതിനാണ് പൊലീസ് കേസെടുത്തതെന്നും ജോയ്മാത്യു പറഞ്ഞു.മിഠായിതെരുവ് പ്രകടന നിരോധിത മേഖലയാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ജോയ്മാത്യു പ്രതികരിച്ചു.