ഇരാറ്റുപേട്ട:ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയേയും പിന്തുണച്ച കന്യാസ്ത്രീകളേയും ആക്ഷേപിച്ച പിസി ജോര്‍ജ് എംഎല്‍എ വീണ്ടും കൂടുതല്‍ അധിക്ഷേപങ്ങളും ആരോപണങ്ങളുമായി രംഗത്ത്.കന്യാസ്ത്രീയുടെ കേസില്‍ ഇര കന്യാസ്ത്രീയാണോ അതോ ബിഷപ്പാണോ എന്ന് സംശയമുണ്ടെന്ന് പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ചില അപഥ സഞ്ചാരിണികള്‍ സ്ത്രീസുരക്ഷാ നിയമം മുതലെടുക്കുന്നുവെന്നും കന്യാസ്ത്രീകള്‍ ഹൈക്കോടതിക്ക് മുന്പില് സമരം നടത്താതെ ഒരു ഹര്‍ജി കൂടി നല്‍കണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു.
സഭയെ അവഹേളിക്കുന്നവരാണ് ഇപ്പോഴത്തെ സമരത്തിന് പിന്നില്‍.ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയുടെ കുടുംബത്തിന് കഴിഞ്ഞ മുന്നുവര്‍ഷം കൊണ്ടുണ്ടായ സാമ്പത്തിക ഉയര്‍ച്ചയെക്കുറിച്ച് അന്വേഷിക്കണം.കന്യാസ്ത്രീയുടെ ബന്ധുക്കള്‍ കോടനാട് വലിയ വീടും ഷോപ്പിംഗ് കോംപ്ലക്സും നിര്‍മ്മിച്ചിട്ടുണ്ട്.ഇതിനുള്ള പണം ഇവര്‍ക്ക് എവിടെനിന്നും ലഭിച്ചുവെന്നും പിസി ജോര്‍ജ് ചോദിച്ചു. കന്യാസ്ത്രീയെ അധിക്ഷേപിച്ചതിന് പിസി ജോര്‍ജിനെതിരെ നടപടിയെടുക്കുമെന്ന് ദേശിയ വനിതാകമ്മീഷന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.ഇക്കാര്യത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ വനിതാ കമ്മീഷന് തന്റെ മൂക്ക് ചെത്തുമോയെന്നായിരുന്നു പിസിയുടെ മറുചോദ്യം.
പീഡനപരാതിയില്‍ കൃത്യമായി തെളിവില്ലാതെ പി.കെ.ശശി എംഎല്‍എയ്ക്കെതിരെ കേസെടുക്കരുതെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഇരയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.