കൊച്ചി:തനിക്കെതിരെ പീഡനപരാതിയുയര്‍ത്തിയ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയെന്നും അവര്‍ തന്നോട് വ്യക്തിവിരോധം തീര്‍ക്കുകയാണെന്നും ബിഷപ്പ് ഫ്രാങ്കോ.ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കന്യാസ്ത്രീയ്‌ക്കെതിരെ ബിഷപ്പ് ആരോപണമുന്നയിച്ചിരിക്കുന്നത്.പൊലീസിന് കൊടുത്ത ആദ്യ മൊഴിയില്‍ കന്യാസ്ത്രി ലൈംഗികാരോപണം ഉന്നയിച്ചിട്ടില്ല.മാധ്യമങ്ങളും പൊതുജനവും തന്നെ ക്രൂശിക്കുകയാണെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു.തന്നെ അറസ്റ്റ് ചെയ്യേണ്ട കാര്യമില്ല,അന്വേഷണവുമായി സഹകരിക്കുമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
മിഷനറീസ് ഓഫ് ജീസസിലുണ്ടായ തര്‍ക്കങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.മറ്റൊരു സ്ത്രീ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ പേരില്‍ സന്യാസിനി സഭയിലെ സുപ്രധാന തസ്തികയില്‍ നിന്ന് കന്യാസ്ത്രീയെ പുറത്താക്കി.അതിന് പിന്നില്‍ താനാണെന്നാണ് കന്യാസ്ത്രീ തെറ്റിദ്ധരിച്ചതുമൂലമാണ് കള്ളക്കഥകള്‍ക്ക് മെനഞ്ഞതെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു.കന്യാസ്ത്രി മുമ്പ് മഠത്തില്‍ ശല്യക്കാരിയായിരുന്നതിനല്‍ ഗതികെട്ട് പരിയാരത്തേക്ക് സ്ഥലം മാറ്റി.
ഇതിന്റെ പേരില്‍ കന്യാസ്ത്രിയും ബന്ധുക്കളും തന്നെ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും.