ചെന്നൈ:ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി.കാവേരി ആശുപത്രി ഇതു സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ അല്‍പ്പം മുന്‍പ് പുറത്തുവിട്ടു.വാര്‍ത്ത പ്രചരിച്ചതോടെ കാവേരി ആശുപത്രി പരിസരം ഡിഎംകെ അണികളെക്കൊണ്ട് നിറയുകയാണ്.
മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി കരുണാനിധിയുടെ മകനും പാര്‍ട്ടി വൈസ് പ്രസിഡന്റുമായ എം.കെ സ്റ്റാലിന്‍,കനിമൊഴി,എം.കെ.അഴഗിരി, ടിആര്‍.ബാലു തുടങ്ങിയ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.
സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ആശുപത്രി പരിസരത്തും ചെന്നൈ നഗരത്തിലും പോലീസിനെ വിന്യസിച്ചു കഴിഞ്ഞു.കഴിഞ്ഞ 10 ദിവസമായി കരുണാനിധി കാവേരി ആശുപത്രിയില്‍ ചികിത്സയിലാണ്.ഇടയ്ക്ക് അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടെങ്കിലും ഇന്നലെ വീണ്ടും ഗുരുതരമാവുകയായിരുന്നു.
