ചെന്നൈ:കരുണാനിധിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ രാജാജിഹാളിലേക്കെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല.തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു.30ലധികം പേര്‍ക്ക് പരിക്കേറ്റു.ബാരിക്കേഡുകള്‍ തകര്‍ത്താണ് ജനക്കൂട്ടം അകത്തേക്ക് തള്ളിക്കയറിയത്.സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്ന മറീനാബീച്ചിലേക്ക് കൂടുതല്‍ പോലീസുകാര്‍ ശ്രദ്ധകേന്ദ്രീകരിച്ചതോടെയാണ് രാജാജി ഹാളിലേക്ക് ജനക്കൂട്ടം തള്ളിക്കയറിയത്.ഒടുവില്‍ പൊലീസ് ലാത്തിവീശിയാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചത്.
കരുണാനിധിക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ഇപ്പോഴും രാജാജിഹാളിലേക്ക്
ജനങ്ങളുടെ ഒഴുക്കാണ്.നാലുമണിയോടെ രാജാജി ഹാളില്‍ നിന്നും മറീനാബീച്ചിലേക്കുള്ള വിലാപയാത്ര ആരംഭിക്കും.6 മണിക്കാണ് സംസ്‌കാരം നടക്കുക.