ബംഗളൂരു:കര്‍ണ്ണാടകത്തില്‍ എച്ഡി കുമാരസ്വാമിയുടെ നേതൃത്വ ത്തിലുള്ള കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ സര്‍ക്കാര്‍ താഴെ വീണു. വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെയാണ് സര്‍ക്കാര്‍ വീണത്. വിശ്വാസവോട്ടെടുപ്പിനെ പിന്‍തുണച്ചത് 99 അംഗങ്ങള്‍ മാത്രമാണ്‌.സര്‍ക്കാരിനെതിരെ 105 പേര്‍ വോട്ടു ചെയ്തു.204 അംഗങ്ങള്‍ സഭയില്‍ ഹാജരായി.ബിഎസ്പി അംഗം വിട്ടുനിന്നു. വിധാന്‍സൗധയില്‍ നിന്നും രാജിവെക്കാനായി എച്ച്ഡി കുമാരസ്വാമി രാജ്ഭവനിലേക്കു പുറപ്പെട്ടു.അധികാരമേറ്റ് കൃത്യം 14 മാസമാകുമ്പോഴാണ് കുമാരസ്വാമി സര്‍ക്കാര്‍ പുറത്തുപോകുന്നത്. അതേ സമയം, ബംഗളൂരുവില്‍ അടുത്ത രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജിവച്ച സ്വതന്ത്ര എം.എല്‍എമാര്‍ താമസിക്കുന്ന അപ്പാര്‍ട്ടമെന്റിന് പുറത്ത് ഇന്ന് ഉച്ചയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.