ബെംഗളൂരു:വിശ്വാസവേട്ടെടുപ്പില്‍ പാജയപ്പെട്ടു കുമാരസ്വാമിയുടെ സഖ്യസര്‍ക്കാര്‍ വീണതിനുപിന്നാലെ കര്‍ണ്ണാടകത്തില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ബിജെപി ഇന്ന് അവകാശവാദമുന്നയിക്കും.ബിഎസ് യദ്യൂരപ്പ ഇന്ന് ഗവര്‍ണറെക്കാണും.ബിജെപി പാളയത്തിലേക്കു പോയ വിമത എംഎല്‍എമാര്‍ ഇന്ന് ബംഗളൂരുവില്‍ തിരിച്ചെത്തും. സര്‍ക്കാര്‍ വീണെങ്കിലും ജെഡിഎസ് സഖ്യം തുടരാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം.
യെദ്യൂരപ്പ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞചെയ്തേക്കും. നിയമസഭയില്‍ 105 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. വിമതരെ അയോഗ്യരാക്കിയാല്‍ രണ്ട് സ്വതന്ത്രരുടെ പിന്തുണയില്‍ ബിജെപിക്ക് കേവലഭൂരിപക്ഷമുണ്ടാകും. വിമതരെ അയോഗ്യരാക്കാനുള്ള പരാതിയുമായി മുന്നോട്ടു പോകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു.