ബംഗളൂരു:കര്‍ണ്ണാടകയില്‍ വിമത എംഎല്‍എമാര്‍ രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കിയശേഷം മുംബൈയിലേക്കു മടങ്ങിപ്പോയി.പത്ത് വിമത എം.എല്‍.എമാരാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. എന്നാല്‍ എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കില്ല. ഇന്ന് രാത്രി മുഴുവന്‍ ഇരുന്ന് രാജിക്കത്ത് പരിശോധിച്ച് വിശ്വാസ്യത ബോധ്യപ്പെട്ടശേഷം തീരുമാനമെടുക്കുമെന്നാണ് സ്പീക്കര്‍ രമേശ്കുമാര്‍ പറഞ്ഞത്.
ചില എം.എല്‍.മാര്‍ക്ക് ഭീഷണിയുണ്ടെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. അവരോട് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയും. ആരുടെയും ഭീഷണിയോ പ്രേരണയോ രാജിക്ക് പിന്നിലില്ലെന്ന് ബോധ്യപ്പെടണം. ഇന്ന് വിധാന്‍ സൌധയില്‍ നടന്ന എല്ലാ കാര്യങ്ങളും വിശദമായി ചിത്രീകരിച്ചിട്ടുണ്ട്. ഇത് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.
അതേസമയം വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഇരു പാര്‍ട്ടികളും കത്ത് നല്‍കിയിട്ടുണ്ടെന്നും ഇവരോട് കൂടുതല്‍ തെളിവുകള്‍ നാളെത്തന്നെ ഹാജരാക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. നാളെ നടക്കുന്ന നിയസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും വിമത എം.എല്‍.എമാര്‍ പങ്കെടുക്കില്ലെന്നറിച്ചുകഴിഞ്ഞു.