ബംഗളൂരു:കര്‍ണ്ണാടകയില്‍ രാജിക്കത്ത് നല്കിയ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിട്ടും രാജി വെയ്ക്കില്ലെന്ന നിലപാടുമായി മുഖ്യമന്ത്രി എച്ഡി കുമാരസ്വാമി.2008 -ല്‍ സമാന സാഹചര്യമുണ്ടായിട്ടും യദ്യൂരപ്പ രാജിവെച്ചില്ലെന്ന് കുമാരസ്വാമി പറഞ്ഞു.കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.കോണ്‍ഗ്രസ് ജെ ഡി എസ് ചര്‍ച്ചയ്ക്കു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇന്ന് വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് മുംബൈയില്‍ തങ്ങിയ വിമത എംഎല്‍മാര്‍ ഉച്ച കഴിഞ്ഞ് ബംഗളൂരുവിലെത്തും.അതേസമയം തന്നെ കോണ്‍ഗ്രസ്- ജെ ഡി എസ് ക്യാമ്പില്‍ ഇപ്പോഴും എംഎല്‍എമാരെ തിരികെ വരുത്താമെന്ന പ്രതീക്ഷയില്‍ തിരക്കിട്ട ശ്രമങ്ങള്‍ നടക്കുകയാണ്.