കാസര്‍കോഡ്:ഇരട്ടക്കൊലപാതകം നടന്ന പെരിയ കല്യോട്ട് സി.പി.എം നേതാക്കള്‍ക്കെതിരെ പ്രതിഷേധം.പി.കരുണാകരന്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്.തുടര്‍ന്ന് പി കരുണാകരനുനേരെ കയ്യേറ്റ ശ്രമമുണ്ടായെങ്കിലും പോലീസ് ഇടപെട്ട് തടഞ്ഞു.പ്രദേശത്ത് കുറച്ചുനേരം സംഘര്‍ഷാവസ്ഥയുണ്ടായി.
കല്യോട്ട് സി.പി.എം പ്രവര്‍ത്തകരുടെ സ്ഥാപനങ്ങള്‍ക്ക് നേരെയും വീടുകള്‍ക്ക് നേരെയും വ്യാപക ആക്രമണം നടന്നിരുന്നു. ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് കല്യോട്ട് ജംഗ്ഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംപിയുടെ വാഹനം തടഞ്ഞത്. പോലീസ് പ്രതിഷേധക്കാരെ മാറ്റിയാണ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് വഴിയൊരുക്കിയത്. സിപിഎം പ്രവര്‍ത്തകരുടെ വീടുകളിലേക്ക് നേതാക്കള്‍ എത്തുമെന്ന് അറിഞ്ഞത് മുതല്‍ പ്രദേശത്ത് പ്രതിഷേധം തുടങ്ങിയിരുന്നു.
ഇരട്ടക്കൊലപാതക കേസിലെ അറസ്റ്റിലായ പീതാംബരന്‍, ശാസ്താ ഗംഗാധരന്‍ എന്നിവരടക്കമുള്ളവരുടെ വീടുകളില്‍ പി കരുണാകരനും സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയിരുന്നു.