മലപ്പുറം:ഉരുള്‍ പൊട്ടല്‍ തുടച്ചുനീക്കിയ കവളപ്പാറയിലും പുത്തു മലയിലും കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പുത്തുമലയില്‍ കഴിഞ്ഞ മൂന്നു ദിവസത്തെ തെരച്ചിലിലും ആരെയും കണെടത്താനായില്ല.എന്നാല്‍ കവളപ്പാറയില്‍ നിന്നും ഇന്ന് ഒരു മൃതദേഹം കണ്ടെത്തി.കമല എന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഇതോടെ മരണം 31 ആയി.ഇനി 28 പേരെ കണ്ടെത്താനുണ്ട്.ദുരന്തം നടന്നിട്ട് ഒരാഴ്ചയാവുമ്പോഴും പ്രിയപ്പെട്ടവരെ കണ്ടെത്താനായി ഇപ്പോഴും ബന്ധുക്കള്‍ കാത്തിരിക്കുകയാണ്.
പുത്തുമലയില്‍ ഒരു പ്രദേശം മുഴുവന്‍ കിലോമീറ്റര്‍ ദൂരത്തേക്ക് ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്കരമാണ്. കഴിഞ്ഞ മൂന്നു ദിവസവും രാവിലെ മുതല്‍ തെരച്ചില്‍ നട ത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഏഴു പേരെ ഇനിയും കണ്ടെത്താനുണ്ട്. പ്രദേശത്ത് ചെളി നിറഞ്ഞതിനാല്‍ ഉപകരണങ്ങള്‍ ചെളിയില്‍ പുതഞ്ഞുപോകുന്ന അവസ്ഥയിലാണ്.പല ശ്രമങ്ങളും പരാജയപ്പെട്ടതോടെ മണ്ണിനടിയില്‍ കിടക്കുന്നവരെ കണ്ടെത്താന്‍ വിദഗ്ദ്ധ പരിശീലനം ലഭിച്ച നായ്ക്കളെ പുത്തു മലയില്‍ എത്തിച്ചിരിക്കുകയാണ്. എറണാകുളത്തെ സ്വകാര്യ ഏജന്‍സിയാണ് ബെല്‍ജിയം മെല്‍ നോയിസ് ഇനത്തില്‍പ്പെട്ട നായ്ക്കളെ എത്തിച്ചിരിക്കുന്നത്. കൂടാതെ രക്ഷാദൗത്യ സേനകളൊന്നടങ്കം തെരച്ചില്‍ തുടരുകയാണ്.