കൊച്ചി:കവിതാമോഷണവിവാദത്തില്‍ ദീപ നിശാന്തിനെതിരെ കൊച്ചിന് ദേവസ്വംബോര്‍ഡ് നടപടിയെടുത്തേക്കും.കൊച്ചിന് ദേവസ്വം ബോര്‍ഡിനു കീഴിലുള്ള തൃശൂര്‍ കേരളവര്‍മ്മ കോളജിലെ അധ്യാപികയാണ് ദീപ.ഇതിനോടകം വിഷയത്തില്‍ കേരളവര്‍മ്മ കോളേജിലെ പ്രിന്‍സിപ്പളിനോട് ബോര്‍ഡ് അഭിപ്രായം ചോദിച്ചിട്ടുണ്ട്.പ്രിന്‍സിപ്പലിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും.
ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കോളജിലെ അധ്യാപിക കവിതാമോഷണ വിവാദത്തില്‍ അകപ്പെട്ടതില്‍ ബോര്‍ഡിലെ പലര്‍ക്കും അതൃപ്തിയുണ്ട്. മാതൃകയാകേണ്ട അധ്യാപിക തന്നെ കവിത മോഷ്ടിച്ചത് കോളജിന്റെ അന്തസ്സിനു കളങ്കമുണ്ടാക്കിയതായും വിലയിരുത്തപ്പെടുന്നു. അധ്യാപകസംഘടനയായ എകെപിസിടിഎയുടെ ജേണലിലാണ് വിവാദ കവിത പ്രസിദ്ധീകരിച്ചത്.കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ പി സി ടി എ ദീപ നിശാന്തിനോട് വിശദീകരണം ചോദിക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ട്.
കവിതാ മോഷണവിവാദത്തില്‍ എസ് കലേഷിനോടും പൊതു സമൂഹത്തോടും ദീപ മാപ്പു പറഞ്ഞെങ്കിലും സാംസ്കാരിക ലോകം അവരെ മൊത്തത്തില്‍ തഴഞ്ഞിരിക്കുകയാണ്.എസ്എഫ്ഐയും ദീപയെ അനുകൂലിച്ചിട്ടില്ല.കോളേജ് യൂണിയന്റെ ഫൈന്‍ ആര്‍ട്ട് ഉപദേശക സ്ഥാനത്ത് നിന്ന് ദീപ നിശാന്തിനെ നീക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.