ഇസ്ലാമാബാദ്:ഇന്ത്യയുമായി നല്ല ബന്ധം മുന്നോട്ട് കൊണ്ടുപോവണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് മുന്‍ ക്രിക്കറ്റ് താരവും തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍.കശ്മീര്‍ പ്രശ്നം മേശയ്ക്കിരുവശവും ഇരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതുണ്ട്.ഇന്ത്യ അതിന് മുന്നോട്ട് വരികയാണെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.പാകിസ്താന്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് ശേഷം ഇസ്ലാമാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
22 വര്‍ഷത്തെ പോരാട്ടത്തിന്റെ വിജയമാണിത്.പാകിസ്താനില്‍ ഇത് പുതുയുഗപ്പിറവിയാണ്.നമുക്ക് ദാരിദ്ര്യത്തോട് പൊരുതേണ്ടതുണ്ട് അത് വലിയൊരു വെല്ലുവിളിയാണ്.രാജ്യത്ത് അഴിമതി വര്‍ദ്ധിച്ചിരിക്കുകയാണ്.എന്നാല്‍ ജനാധിപത്യം ശക്തിപ്പെട്ടു.വിദ്യാഭ്യാസം,ആരോഗ്യം,കാര്‍ഷികം,തൊഴിലാളി സംരക്ഷണം,കുടിവെള്ളം എന്നിവയ്ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കും.പാവങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരാകും വരാന്‍ പോകുന്നതെന്നും ഇമ്‌റാന്‍ഖാന്‍ പറഞ്ഞു.
ഇന്ത്യന്‍ മാധ്യമങ്ങള്‍ ഹിന്ദി സിനിമകളിലെ വില്ലനെപ്പോലെയാണ് തന്നെ ചിത്രീകരിച്ചതെന്നും അതില്‍ ദുഖിതനാണെന്നും ഇമ്‌റാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
Home INTERNATIONAL കശ്മീര്‍ പ്രശ്നത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇമ്‌റാന്‍ഖാന്‍;ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്നെ വില്ലനായി ചിത്രീകരിച്ചു