കാസര്‍ഗോഡ്:കള്ളവോട്ട് നടന്ന കാസര്‍ഗോട്ടെ നാലു ബൂത്തുകളില്‍ റീപോളിങിനു സാധ്യത.കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി പില്ലാത്തറ യുപി സ്കൂളിലെ ബൂത്ത്,പുതിയങ്ങാടി ജുമാ മസ്ജിദിലെ 69,70 നമ്പര്‍ ബൂത്തുകള്‍, തൃക്കരിപ്പൂര്‍ പുതിയറയിലെ 48-ാം നമ്പര്‍ ബൂത്ത് എന്നീ നാല് ബൂത്തുകളിലാവും റീപോളിംഗ് നടക്കുക. ഇന്ന് തന്നെ തെരഞ്ഞെടുപ്പു കമ്മീഷന് ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കുമെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മെയ് 19 ഞായറാഴ്ചയായിരിക്കും റീപോളിംഗ് നടത്തുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് കള്ളവോട്ടു നടന്നതിന്റെ പേരില്‍ റീപോളിങ് നടക്കുന്നത്.