കുട്ടികളലേക്ക് അനുയോജ്യമല്ലാത്ത വീഡിയോകള്‍ എത്തുന്നത് തടയാന്‍ യൂട്യൂബ് പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുന്നു.

ഈ ലക്ഷ്യം മുന്നില്‍കണ്ട് മുതിര്‍ന്നവര്‍ക്ക് മാത്രം കാണാവുന്ന വീഡിയോകള്‍ കുട്ടികളില്‍ എത്തുന്നത് തടയുന്നതിന്റെ ഭാഗമായി ഏതാണ്ട് 50 യൂസര്‍ ചാനലുകള്‍ കഴിഞ്ഞ വാരം യൂട്യൂബ് നിര്‍ത്തിച്ചിരുന്നു.

കൂടാതെ 35 ലക്ഷം വീഡിയോകളില്‍ നിന്നും പരസ്യങ്ങള്‍ യൂട്യൂബ് പിന്‍വലിച്ചതായും യൂട്യൂബ് വൈസ് പ്രസിഡന്റ് ജോഹന്നാ റൈറ്റ് തന്റെ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.

ആര്‍ക്കും കടന്നുവരാവുന്ന ഒരു സംവിധാനമാണ് യൂട്യൂബ്, അതിനാല്‍ തന്നെ മാതപിതാക്കളും, പരസ്യദാതക്കളും, നിയമപാലകരും എല്ലാം ജാഗരൂഗരായി ഇരുന്നാല്‍ മാത്രമേ അപകടകരമായ അവസ്ഥ ഒഴിവാക്കാനാവൂവെന്ന് അദ്ദേഹം പറയുന്നു.

യൂട്യൂബിന്റെ ആയിരക്കണക്കിന് ജീവനക്കാര്‍ വീഡിയോകളുടെ നിര്‍ബന്ധനകള്‍ പാലിക്കാനും, അല്ലാത്തവയെ നിയന്ത്രിക്കാനും ദിനവും രാത്രിയും ജോലി ചെയ്യുന്നുണ്ടെന്നും ജോഹന്നാ റൈറ്റ് ബ്‌സോഗില്‍ കുറിച്ചു.