ഹേഗ്:കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്നു വിധി പറയും.ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി പാക് കോടതി വധശിക്ഷയ്ക്ക് വിധിച്ച കേസില്‍ കൂല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ അപേക്ഷയിലാണ് വിധി പറയുന്നത്.വൈകിട്ട് ആറരയ്ക്കാകും കോടതി വിധി പറയുക.
ഇപ്പോള്‍ പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ 2016 മാര്‍ച്ച് 3നാണ് പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തത്.ചാരപ്രവര്‍ത്തനം ആരോപിച്ച് 2017 ഏപ്രിലില്‍ കുല്‍ഭൂഷണ്‍ ജാദവിനെ തൂക്കിക്കൊല്ലാന്‍ പാകിസ്ഥാന്‍ സൈനിക കോടതി വിധിച്ചു.എന്നാല്‍ ഇത് വിയന്ന കരാറിന്റെ ലംഘനമാണെന്ന വാദവുമായി മേയില്‍ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു.
കുല്‍ഭൂഷണ്‍ ജാദവിനെ ഇറാനില്‍ നിന്ന് തട്ടിക്കൊണ്ട് പോയതാണെന്ന് ഇന്ത്യ പ്രതികരിച്ചു. ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വധശിക്ഷ വിധിച്ചത്. നയതന്ത്രതല സഹായം കുല്‍ഭൂഷണ്‍ ജാദവിന് നിഷേധിച്ചത് വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും ഇന്ത്യ വാദിച്ചു.