തിരുവന്തപുരം:കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട താത്കാലിക കണ്ടക്ടര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹസമരം തുടങ്ങി.ലോംഗ് മാര്‍ച്ചിനു പിന്നാലെ സമരത്തിന്റെ രണ്ടാം ഘട്ടമായാണ് അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങുന്നത്.പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക അല്ലെങ്കില്‍ മാന്യമായ നഷ്ടപരിഹാരം നല്‍കുക എന്ന ആവശ്യമുന്നയിച്ചാണ് സമരം.
നിയമസഭാ സമ്മേളനം തുടങ്ങുന്നതുവരെ സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം തുടരും.തുടര്‍ന്ന് ആവശ്യങ്ങളില്‍ തീരുമാനമായില്ലെങ്കില്‍ സമരം നിയമസഭാ മന്ദിരത്തിനു മുന്നിലേക്ക് മാറ്റാനാണ് തീരുമാനം.സര്‍ക്കാരും തൊഴിലാളി സംഘടനകളും വഞ്ചിച്ചുവെന്നാരോപിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ ശയന പ്രദക്ഷിണവും നടത്തും.