തിരുവനന്തപുരം:ഒക്ടോബർ രണ്ടു അർദ്ധരാത്രിമുതൽ കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക്.ഗതാഗത മന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് അനിശ്ചിതകാല പണിമുടക്കി നുള്ള ജീവനക്കാരുടെ തീരുമാനം.സിംഗിൾ ഡ്യൂട്ടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജീവനക്കാർ കഴിഞ്ഞദിവസം ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ച പരാജയമായിരുന്നു.