തിരുവനന്തപുരം:കെഎസ്‌യു നാളെ സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കും.ഹയര്‍ സെക്കന്‍ഡറി തലംവരെയുള്ള സ്‌കൂളുകളെ പഠിപ്പ് മുടക്കലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കെഎസ്‌യു ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരവും നടത്തുമെന്ന് കെഎസ്‌യു നേതൃത്വം അറിയിച്ചു.കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരത്തോട് സര്‍ക്കാര്‍ നിഷേധാത്മകനിലപാടു സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്ക്.
യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളിലും യൂണിവേഴ്‌സിറ്റി പരീക്ഷാ ക്രമക്കേടുകളിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നിരാഹാര സമരം നടത്തുന്നത്.