കൊച്ചി:കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍.ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ശ്വാസോച്ഛ്വാസം സാധാരണ നിലയിലായിട്ടുണ്ട്.വൃക്കകളുടെ പ്രവര്‍ത്തനം തകരാറലായതിനാല്‍ ഡയാലിസിസ് തുടരുകയാണ്.
ഇന്നലെ അദ്ദേഹത്തിന്റെ നില ഗുരുതരമായതായി വാര്‍ത്ത വന്നിരുന്നു.എന്നാല്‍ നിലവില്‍ ട്യൂബ് വഴി ഭക്ഷണം നല്‍കുന്നുണ്ടെന്നും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മരുന്നുകളുടെ സഹായമില്ലാതെ രക്ത സമ്മര്‍ദ്ദവും നാഡിമിടിപ്പും സാധാരണ നിലയിലായിട്ടുണ്ട്.
ദീര്‍ഘകാലമായി കെഎം മാണി ആസ്മക്ക് ചികിത്സയിലായിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലൊന്നും കെഎംമാണി പങ്കെടുത്തിരുന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കഴിഞ്ഞ് അദ്ദേഹം പൊതുവേദികളില്‍ എത്തിയിരുന്നില്ല.