തിരുവനന്തപുരം:കെ എസ് ആര്‍ ടി സിയിലെ 3,862 എം പാനല്‍ കണ്ടക്ടര്‍മാര്‍ക്ക് ഇന്ന് ജോലി നഷ്ടപ്പെടും. ഹൈക്കോടതി ഉത്തരവനുസരിച്ച് 3,861 കണ്ടക്ടമാരെയാണ് ഇന്ന് പിരിച്ചുവിടുന്നത്. താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ച് വിടുന്നതോടെ കണ്ടക്ടര്‍മാരെ പിരിച്ച് വിടുന്നതോടെ കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.പുതുതായി നിയമനം ലഭിക്കുന്നവർക്ക് പരിശീലനം നൽകാനുള്ള കാലതാമസം കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലാക്കും. ഒറ്റയടിക്ക് കൂട്ട പിരിച്ചുവിടലും കൂട്ട നിയമനവുമാണ് നടന്നുകൊണ്ടിരിക്കുന്നത്. കെഎസ്ആര്‍ടിസിയിൽ ഇപ്പോൾ തന്നെ ശമ്പളവും പെന്‍ഷനും നൽകാൻ കഴിയുന്നില്ല. നിലവിൽ 1200 സർവീസുകൾ മുടങ്ങിയ അവസ്ഥയിലാണ്. കെഎസ്ആര്‍ടിസിയുടെ അവസ്ഥ കോടതിയെ ബോധ്യപ്പെടുത്തുമെന്നും  മന്ത്രി പറഞ്ഞു.
ഇത്രയും പേരെ ഉടന്‍ പിരിച്ചുവിടുമ്പോള്‍ പലയിടത്തും സര്‍വീസുകള്‍ മുടങ്ങാനാണ് സാധ്യത.പിഎസ് സി റാങ്ക് പട്ടികയിലുള്ള 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടിയും തുടങ്ങും.അതിനിടെ പിരിച്ചുവിടല്‍ ഉത്തരവ് കിട്ടിയശേഷം സമരപരിപാടികളുമായി മുന്നോട്ടുപോകനാണ് ജീവനക്കാരുടെ തീരുമാനം. ബുധനാഴ്ച ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് എംപാനല്‍ കണ്ടക്ടര്‍മാര്‍ ലോംഗ് മാര്‍ച്ച് നടത്തും. കെ എസ് ആര്‍ ടി സി എംഡി ടോമിന്‍ തച്ചങ്കരി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.