ന്യൂഡല്‍ഹി:സീറ്റ് നല്‍കാതെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസുമായി പിണങ്ങി നില്‍ക്കുന്ന കെവി തോമസ് സോണിയാഗാന്ധിയെക്കണ്ടു. സോണിയാ ഗാന്ധിയുടെ വസതിയില്‍ ഇരുപത് മിനിട്ടോളം ചര്‍ച്ച നീണ്ടു.തന്നെ അവഗണിച്ചതിലുള്ള വിഷമം കെവി തോമസ് സോണിയാഗാന്ധിയുമായി പക്കുവെച്ചുവെന്നാണ് വിവരം. അതേസമയം സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണം നടത്തുമെന്ന് പറഞ്ഞ കെവി തോമസ് ഇപ്പോഴും ഡല്‍ഹിയില്‍ തുടരുകയാണ്.സീറ്റ് നല്‍കാത്തതിനു പകരമായി പാര്‍ട്ടിയില്‍ അര്‍ഹിക്കുന്ന പദവി ലഭിക്കാനുള്ള സമ്മര്‍ദ്ദതന്ത്രമെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നത്.
കോണ്‍ഗ്രസിന്റെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന വ്യക്തിയാണ് താനെന്നും താന്‍ ഒരിക്കലും കോണ്‍ഗ്രസ് വിട്ട് പോകില്ലെന്നും കെവി തോമസ് പറഞ്ഞു.താന്‍ ഒരിക്കലും സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. അംഗീകാരം ലഭിക്കാത്തത് കൊണ്ടാണ് ക്ഷുഭിതനായത്. കേരളത്തില്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും കെവി തോമസ് വ്യക്തമാക്കി. എറണാകുളത്തെ സ്ഥാനാര്‍ത്ഥിയായ ഹൈബി ഈഡന്‍ ഇതിനോടകം പ്രചരണം തുടങ്ങിക്കഴിഞ്ഞു.