തിരുവനന്തപുരം: കേന്ദ്രത്തില നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന ജനക്ഷേമപദ്ധതികള്‍ സ്വന്തം പദ്ധതികളായി അവതരിപ്പിച്ച് കയ്യടി നേടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പരിഹാസ്യമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്. ജനക്ഷേമ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിലും നടപ്പിലാക്കുന്നതിലും പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ഹൈജാക്ക് ചെയ്യുകയാണെന്നും സുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു.
റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് അടിയന്തര സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള കേന്ദ്ര പദ്ധതിയാണിപ്പോള്‍ സംസ്ഥാനം സ്വന്തം പദ്ധതിയായി അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് തന്നെ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണിത്. റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് ആദ്യത്തെ അന്‍പതു മണിക്കൂര്‍ സൗജന്യ ചികിത്സ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കീബാത് പരിപാടിയിലാണ് പ്രഖ്യാപിച്ചത്. അതില്‍ നിന്ന് രണ്ടു മണിക്കൂര്‍ വെട്ടിക്കുറച്ച് 48 മണിക്കൂര്‍ സൗജന്യ ചികിത്സ നല്‍കുമെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ നേട്ടമായി അവതരിപ്പിക്കുകയാണ്.
എല്ലാവര്ക്കും പാര്‍പ്പിടം ഉറപ്പാക്കുന്നതും എല്ലാവീടുകളിലും വൈദ്യുതി എത്തിക്കുന്നതുമടക്കമുള്ള കേന്ദ്ര പദ്ധതികളും ഇത്തരത്തില്‍ സംസ്ഥാനം ഹൈജാക്ക് ചെയ്ത് സ്വന്തം പദ്ധതികളാക്കിയിരിക്കുകയാണെന്ന് സുരേന്ദ്രന് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കുമ്പോള്‍ അത് ജനങ്ങളോട് തുറന്നു പറയാനുള്ള സത്യസന്ധതയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനുണ്ടാകണമെന്നും കെ. സുരേന്ദ്രന് പറഞ്ഞു.