തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പൊതുവിദ്യാലയങ്ങളെ കാവി വല്‍ക്കരിക്കുന്നുവെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ വിപുലമായി സംഘടിപ്പിക്കുവാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത് ഇതിനുദാഹരണമാണ്.പൊതു വിദ്യാലയങ്ങളില്‍ സംഘപരിവാറുകള്‍ക്ക് അവസരം ഒരുക്കി കൊടുക്കുന്ന നയമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.ദീന് ദയാലിന്റെ ജീവിതം ആസ്പദമാക്കി സ്കൂളുകളില്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികള്‍ കെ.എസ്.യു തടയും. വിദ്യാഭ്യാസ മന്ത്രിയുടെ അറിവോടെ കേരളത്തെ കാവി വല്ക്കരിക്കാന് നടക്കുന്ന ശ്രമത്തെ കെ.എസ്.യു ചെറുക്കും. ആര് എസ് എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നതും ആര്.എസ്.എസ് നേതാക്കളെ മഹത്വവല്‍ക്കരിക്കുന്ന തരത്തില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് സ്കൂളുകളില്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാരിനാവുന്നില്ലെന്ന് അഭിജിത്ത് കുറ്റപ്പെടുത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കാവി വത്കരണത്തിനെതിരെ കെ.എസ്.യു നാളെ ജില്ലാ തലത്തില്‍ ജാഗ്രതാ സദസ് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കലാലയങ്ങളിലെ സംഘടനാ പ്രവര്‍ത്തനം ഔദാര്യമല്ല അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു.സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി കലാലയങ്ങളിലെ സംഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കണം.കലാലയ രാഷ്ട്രീയമല്ല എസ്.എഫ്.ഐ യുടെ കലാപരാഷ്ട്രീയവും എ.ബി.വി.പിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയവുമാണ് കാമ്പസുകളില്‍ നിന്നും നീക്കേണ്ടത്. എസ്. എഫ്. ഐ യുടെ കലാലയ അക്രമ രാഷ്ട്രീയമാണ് കാമ്പസുകളില്‍ രാഷ്ട്രീയം നിരോധിക്കാന്‍ കാരണമാകുന്നത്. മാനേജ്മെന്റിന്റെ നിക്ഷിപ്ത താല്പര്യങ്ങള് സംരക്ഷിക്കുന്നതിനായി എസ്.എഫ്.ഐ കലാലയ രാഷ്ട്രീയം നിരോധിക്കുന്നതിനായിട്ടുള്ള അനുകൂല നിലപാടെടുക്കുന്നു, കലാലയങ്ങളില്‍ രാഷ്ട്രീയം നിലനിര്‍ത്തുന്നതിനായി ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 6 വരെ അവകാശ സംരക്ഷണ കാമ്പയിന് സംഘടിപ്പിക്കും ഈ മാസം 30 ന് ജില്ലകളില്‍ സാംസ്കാരിക നായകന്മാരെയും മതേതര രാഷ്ട്രീയ നേതാക്കളെയും സംഘടിപ്പിച്ച് തുറന്ന സംവാദം സംഘടിപ്പിക്കുമെന്നും അഭിജിത്ത് അറിയിച്ചു.
ട്രിനിറ്റി സ്കൂളിലെ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ സ്കൂള്‍ അധികൃതര്‍ക്കും, ആശുപത്രിയ്ക്കുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണം. അറിവ് പകരേണ്ട അദ്ധ്യാപകര്‍ അരാചാര് ആകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് നയിക്കുന്ന പടയൊരുക്കത്തിന് കെ.എസ്.യു എല്ലാവിധ പിന്തുണയും നല്‍കും. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ യോഗവിവരങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഭിജിത്ത് അറിയിച്ചു.അബ്ദുള്‍ റഷീദ് വി.പി, റിങ്കു പടിപുരയ്ക്കല്‍, വി.ആര് സ്നേഹ. ശ്രീലാല്‍ ശ്രീധര്‍, നിഖില്‍ ദാമോദരന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.