ഡൽഹി :ബോളിവുഡ് നടി ദീപിക പദുക്കോൺ അഭിനയിച്ച പരസ്യചിത്രം കേന്ദ്രസർക്കാർ പിൻവലിച്ചു .ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പരസ്യ ചിത്രമാണ് പിൻവലിച്ചത്.ദീപികയുടെ ജെ എൻ യു സന്ദർശനം സംഘപരിവാർ സംഘടനകളെ ചൊടിപ്പിച്ചിരുന്നു .ബി ജെ പി നേതാക്കൾ ദീപികയുടെ സിനിമകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു രംഗത്ത് വന്നു .

“ചാപ്പക്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണവുമായി ഇപ്പോൾ സജീവമാണ് ദീപിക . സ്ത്രീ പക്ഷത്തുനിന്നും സംസാരിക്കുന്ന ആസിഡ് ആക്രമണം നേരിട്ടശേഷം അതിജീവനം നടത്തുന്ന നായികയായാണ് ദീപിക എത്തുന്നത് .മലയാളത്തിൽ സമാനമായ വിഷയം കൈകാര്യം ചെയ്യുന്ന ‘ഉയരെ ‘ എന്ന ചിത്രം പാർവതി അഭിനയിച്ചിരുന്നു .
ജെ എൻ യു ഹോസ്റ്റൽ ആക്രമിക്കപ്പെട്ട സംഭവം കഴിഞ്ഞു പരുക്കേറ്റവരെ സന്ദർശിച്ച ദീപികയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായി.