രണ്ടാം  മോഡി സർക്കാരിന്റെ സമ്പൂർണ ബഡ്ജറ്റ് കേന്ദ്ര ധനകാര്യ മന്ത്രി  നിർമല സീതാരാമൻ അവതരിപ്പിച്ചു .ജനങ്ങൾ വാൻ ഭൂരിപക്ഷത്തോടെ മോഡി സർക്കാരിനെ രണ്ടാമതും തിരഞ്ഞെടുത്തത് രാഷ്ട്രീയ സ്ഥിരത മാത്രം കണക്കിലെടുത്തല്ല സർക്കാർ പിന്തുടർന്ന സാമ്പത്തിക നയങ്ങളെ കൂടി പിന്തുണച്ചാണ് എന്ന് പറഞ്ഞു തുടങ്ങിയതായിരുന്നു നിർമ്മലയുടെ ബഡ്ജറ്റ് പ്രസംഗം .പതിനാറു ലക്ഷം പുതിയ നികുതിദായകരുണ്ടായതായി കേന്ദ്ര ധനകാര്യമന്ത്രി അവകാശപ്പെട്ടു .ജി എസ് ടിയെ ചരിത്രപരമായ സാമ്പത്തിക പരിഷ്കരണമായാണ് നിർമല പരാമർശിച്ചത് . നാൽപ്പതു കോടി ജി എസ് ടി നികുതി റിട്ടേർണുകൾ  ഫയൽ ചെയ്യപ്പെട്ടു .കർഷകർക്കായി പതിനാറിന കർമ്മപദ്ധതികൾ .ഇരുപതു ലക്ഷം കർഷകർക്ക് സോളാർ പാമ്പുകൾ നൽകും.കർഷകർക്കായി ട്രെയിനിൽ പ്രത്യേക ബോഗി അനുവദിക്കും.സ്വച്ഛഭാരത്തിനു പന്ത്രണ്ടായിരത്തിമുന്നൂറുകോടി രൂപ വകയിരുത്തി .നൂറ്റിപന്ത്രണ്ടു ജില്ലകളിൽ ആയുഷ്മാൻ ആശുപത്രികൾ ആരംഭിക്കും.വിദ്യാഭ്യാസ രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കും .പുതിയ വിദ്യാഭ്യാസ നയം ഉടനെ .അഞ്ചു പുതിയ സ്മാർട്ട് സിറ്റികൾ .നിക്ഷേപകരെ പ്രോത്സാഹിപ്പിക്കാനും പദ്ധതി .അടിസ്ഥാനസൗകര്യ വികസനത്തിന് നൂറു ലക്ഷം കോടിരൂപ വകയിരുത്തി.അഞ്ചു വർഷത്തെ വികസനപദ്ധതികൾക്കായാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്.ഇരുപത്തിയേഴായിരം കിലോമീറ്റർ വൈദ്യുതീകരണം റയിൽവേയിൽ നടപ്പിലാക്കും.റയിൽവേയിൽ കൂടുതൽ  സ്വകാര്യ  മുതല്മുടക്കും സൂചിപ്പിച്ചു.2024 ഓടെ നൂറു പുതിയ വിമാനത്താവളങ്ങൾ ഉണ്ടാകും . 

ആദായനികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ചു .അഞ്ചു ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതിയില്ല .അഞ്ചു മുതൽ ഏഴര ലക്ഷം വരെ പത്തു ശതമാനം .ഏഴര മുതൽ പത്തു ലക്ഷം വരെ പതിനഞ്ചു ശതമാനം ,പത്തുമുതൽ പന്ത്രണ്ടര ലക്ഷം വരെ ഇരുപതു ശതമാനം .പന്ത്രണ്ടര ലക്ഷം മുതൽ പതിനഞ്ചു ലക്ഷം വരെ ഇരുപത്തഞ്ചു ശതമാനം . പതിനഞ്ചു ലക്ഷത്തിനുമേൽ മുപ്പതു ശതമാനമായി തുടരും .