ദില്ലി:റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു.
റിസര്‍വ്വ് ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ധനമന്ത്രാലയത്തിന്റെ ഇടപെടലായിരുന്നു പട്ടേലിന്റെ രാജിയിലേക്ക് നയിച്ചത്. ഊര്ജിത്തും കേന്ദ്രസര്‍ക്കാരുമായി പല വിഷയങ്ങളില്‍ തര്‍ക്കം നിലനിന്നിരുന്നു.കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഊര്‍ജിത് പട്ടേല്‍ രാജിവയ്ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാല്‍ മാത്രമാണ് രാജി വയ്ക്കുന്നതെന്നാണ് ഊര്‍ജിത് പട്ടേല്‍ അറിയിച്ചത്.തന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ഒന്‍പത് മാസം ശേഷിക്കെയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്.
ഭരണത്തിലിരിക്കുന്നവരുടെ താല്പര്യങ്ങള് സംരക്ഷിച്ചു കൊണ്ട് നടപടികളെടുക്കുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് ആര്‍ബിഐ നേരത്തേ വ്യക്തമാക്കിയിരുന്നു.ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ എടുത്തു കളയുക, ചെറുകിട സംരഭങ്ങള്‍ക്ക് വായ്പ തുക വര്‍ധിപ്പിക്കുക എന്നി കേന്ദ്രം ആവശ്യപ്പെടുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരിന്നു ആര്‍ബിഐയുടെ നിലപാട്.തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ജനക്ഷേമ പദ്ധതികള്‍ക്കായി നിലകൊള്ളുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ താല്‍പ്പര്യം.
കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് വഴങ്ങാന്‍ കഴിയില്ലെങ്കില്‍ രാജിവയ്ക്കുകയാണ് നല്ലതെന്ന് സംഘപരിവാര്‍ സംഘടനകള്‍ ഊര്‍ജിത് പട്ടേലിന് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.