ദില്ലി:കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി നെതര്‍ലന്റ് വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി.വിദേശകാര്യ മന്ത്രാലയമാണ് അനുമതി നല്‍കിയത്.ന്യൂയോര്‍ക്കിലുള്ള കേന്ദ്രമന്ത്രി സുഷമ സ്വരാജ് അടിയന്തരമായി വിഷയത്തില്‍ ഇടപെടുകയായിരുന്നു.
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘത്തെ അയക്കാമെന്നും നദികളില്‍ കൂടുതല്‍ ജലമൊഴുക്കാനുള്ള സാങ്കേതിക വിദ്യ കേരളത്തിന് കൈമാറാമെന്നുമായിരുന്നു നെതര്‍ലന്റിന്റെ നിര്‍ദേശം.
സാങ്കേതിക സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കത്ത് ഇന്ത്യ ഉടന്‍ നെതര്‍ലന്റ്സിന് അയക്കും.തുടര്‍ന്ന് വിദേശസംഘം കേരളത്തിലെത്തി ആവശ്യമായ സാങ്കേതിക സഹായം നല്‍കുമെന്നാണ് സൂചന.