ദില്ലി:നരേന്ദ്രമോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നും വി മുരളീധരന് കേന്ദ്രമന്ത്രിയാവും.മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ വി മുരളീധരന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്നു.
കഴിഞ്ഞ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സാധ്യത ഇതോടെ മങ്ങി.കുമ്മനം രാജശേഖരന് ഡല്‍ഹിക്കുപോയപ്പോള്‍ മന്ത്രി പദവി ലഭിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ബിജെപി കേന്ദ്രനേതൃത്വത്തോട് അടുത്തു നില്ക്കുന്ന മുരളീധരനാണ് നറുക്ക് വീണത്.ഏറെ കാലം ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചയാളാണ് മുരളീധരന് .