ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം ഇന്നുമുതൽ സംസ്ഥാനത്തു നിലവിൽ വന്നു .നിരോധനം വരുന്നതോടെ അത്തരം ഉത്പന്നങ്ങൾ വിൽക്കുന്നത് മാത്രമല്ല സൂക്ഷിക്കുന്നതും കുറ്റകരമാകും .
സാവകാശം നൽകിയില്ലെങ്കിൽ കടകൾ പൂട്ടിയിടും എന്ന് നിരവധി വ്യാപാരി സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട് .വിപണിയിൽ ആവശ്യമനുസരിച്ചുള്ള ബദൽ സംവിധാനങ്ങളൊന്നും ഇല്ലാതിരിക്കെ ഒറ്റയടിക്ക് പ്ലാസ്റ്റിക് പൂർണ്ണമായി നിരോധിച്ചാൽ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടു ചൂണ്ടിക്കാട്ടിയാണ് വ്യാപാര സമൂഹം പ്ലാസ്റ്റിക് നിരോധനനത്തെ എതിർക്കുന്നത്.കുറഞ്ഞത് ഒരു വർഷമെങ്കിലും പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം നടപ്പാക്കാൻ അവർ ആവശ്യപ്പെടുന്നു .ഉയർന്ന പിഴയാണ് പ്ലാസ്റ്റിക് നിരോധന ഉത്തരവ് ലംഘിച്ചാൽ ഉണ്ടാകുക.അതിനാൽ തന്നെ വളരെ അധികം ആശങ്കയിലാണ് വ്യാപാരികളും ജനങ്ങളും.അവരുടെ ആശങ്ക അകറ്റാതെ കടുത്ത ശിക്ഷാ നടപടിയുമായി അധികൃതർ മുന്നോട്ടുപോകുമോ എന്നാണറിയേണ്ടത് . പതിനായിരത്തിൽ തുടങ്ങുന്ന പിഴത്തുക സാധാരണക്കാർക്ക് താങ്ങാവുന്നതിലുമധികമാണെന്ന് വിമർശനമുണ്ട് .