മാനന്തവാടി:കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടുപേരെ കടിച്ചു കൊന്ന നരഭോജിക്കടുവയെ പിടികൂടി.കര്‍ണ്ണാടക വനപാലകരുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുമുള്‍പ്പെടെ പ്രത്യേക ദൗത്യസംഘം അഞ്ച് കുങ്കിയാനകളുടെ സഹായത്തോടെയാണ് കടുവയെ പിടികൂടിയത്.മയക്കു വെടിവെച്ചശേഷം വലയിലാക്കി കൂട്ടിലേക്ക് മാറ്റി കടുവയെ മൈസൂരിലേക്ക് കൊണ്ടുപോയി.
അതേസമയം ബാവലി മച്ചൂര്, ആനമാളം തുടങ്ങിയ ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജികടുവയെ പിടികൂടിയത് പ്രദേശവാസികളെ അറിയിക്കാത്തതിലും പിടിച്ച കടുവയെ കാണിക്കാത്തതിലും പ്രതിഷേധിച്ച് സ്ത്രീകളും, കുട്ടികളുമടക്കം നാട്ടുകാര്‍ മാനന്തവാടി മൈസൂര്‍ റോഡ് ഉപരോധിച്ചു.പോലിസ് പിന്മാറാന് ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ പിന്മാറാത്തതിനെത്തുടര്ന്ന് പോലീസ് ലാത്തിവീശി.
നരഭോജിക്കടുവയുടെ ആക്രമണത്തില്‍ ഇതുവരെ അഞ്ചുപേര്‍ മരിച്ചു.നിരവധി വളര്‍ത്തുമൃഗങ്ങളും കൊല്ലപ്പെട്ടു.വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും സുരക്ഷ കിട്ടണമെന്നാണ് വനമേഖലയോട് ചേര്‍ന്നു താമസിക്കുന്നവരുടെ ആവശ്യം.