ദില്ലി:കോട്ടയത്ത് കേരള കോണ്‍ഗ്രസ് നിര്‍ത്തിയത് മികച്ച
സ്ഥാനാര്ത്ഥിയെയെന്ന് വിഡി സതീശന് എംഎല്‍എ.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി ജോസഫ് വിഭാഗം ഇടഞ്ഞു നില്ക്കുന്ന അവസരത്തിലാണ് വിഡി സതീശന്റെ തുറന്നു പറച്ചില്.എന്നാല്‍ കേരള കോണ്‍ഗ്രസില്‍ ഇപ്പോഴുള്ളത് ആഭ്യന്തര പ്രശ്നങ്ങള്‍ മാത്രമാണെന്നും സതീശന് പറയുന്നു.
കേരള കോണ്‍ഗ്രസ് ചര്‍ച്ച ചെയ്താണ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ആവശ്യമുണ്ടെന്ന് ഘടക കക്ഷികള്‍ക്ക് തന്നെ അറിയാമെന്നും സതീശന് ദില്ലിയില്‍ പറഞ്ഞു.
കോട്ടയത്ത് മല്‍സരിക്കാന്‍ ആഗ്രഹിച്ച കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് പി.ജെ ജോസഫിനെ മറികടന്നാണ് മാണി തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കിയത്.ഇതോടെ കേരള കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കിലേക്കു നീങ്ങിയിരിക്കുകയാണ്.