ഇന്നലെ എറണാകുളത്തേക്കു ദീർഘദൂര യാത്രയ്ക്ക് പുറപ്പെട്ട ആദ്യ ഇലട്രിക് ബസ് രാവിലെ അഞ്ചിന് തമ്പാനൂരിൽ നിന്നും പുറപ്പെട്ട് ചേർത്തല എക്സ്റേ ജംഗ്ഷന് സമീപം ബാറ്ററി ചാർജ് പൂർണ്ണമായി തീർന്നതിനെത്തുടർന്നു വഴിയിൽ കിടന്നു.രണ്ടാമതായി സർവീസ് നടത്തിയ ബസും വയറ്റിലയിൽ വച്ച് ഊർജം തീർന്ന് വഴിയിൽ നിന്നു.ചേർത്തലയിലും വയറ്റിലയിലും ബസ് സ്റ്റാൻഡുകളിൽ ബാറ്ററി ചാർജ് ചെയ്യാനുള്ള സംവിധാനം കെ എസ് ആർ ടി സി ഉണ്ടാക്കിയിരുന്നില്ല.മതിയായ മുന്നൊരുക്കങ്ങൾ ഇല്ലാതെ സർവീസുകൾ ആരംഭിച്ചത് ഇടതു മുന്നണിയുടെ ആയിരം ദിനങ്ങൾ ആഘോഷിക്കുമ്പോൾ ഇലട്രിക് ബസുകൾ ഭരണ നേട്ടമായി കാണിക്കാൻ വേണ്ടി ആയിരിന്നു .ഒരിക്കൽ മുഴുവനായി ചാർജ് ചെയ്താൽ ഇരുന്നൂറ്റി അമ്പതു കിലോമീറ്റർ വരെ ഓടും എന്നായിരുന്നു വിശദീകരണം .തിരുവനന്തപുരം ,ഹരിപ്പാട്,എറണാകുളം ,ആലുവ എന്നീ സ്ഥലങ്ങളിൽ ചാർജിങ് പോയിന്റ് ഒരുക്കിയിട്ടുണ്ട് എന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും ഹരിപ്പാടും എറണാകുളത്തും പണി പൂർത്തിയായിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്.ഇലട്രിക് ബസുകളിൽ സി സി ടി വി ക്യാമറ ,ജി പി എസ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.