തിരുവനന്തപുരം:ഷുക്കൂര്‍ വധക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട പി. ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനവും ടി.വി രാജേഷ് എം.എല്‍.എ സ്ഥാനവും രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കൊലപാതകക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന സി.പി.എം നിലപാട് അപലപനീയമാണ്.
കൊലപാതക കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് മന്ത്രി ഇ.പി ജയരാജനടക്കം ശ്രമിക്കുന്നത്.ഷുഹൈബിനെയും അരിയില്‍ ഷുക്കൂറിനേയും കൊന്നത് ഒരേ രീതിയിലാണെന്നും ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രിയുടെ മൗനം പ്രതികളെ സംരക്ഷിക്കുന്നതാണെന്നും ഭരിക്കുന്ന പാര്‍ട്ടി തന്നെ അക്രമത്തിന് പച്ചക്കൊടി കാട്ടുകയാണെന്നും ചെന്നിത്തല പറഞ്ഞു.
കോഴിക്കോട് എം.പി എം.കെ രാഘവനെ വ്യക്തിഹത്യ നടത്താന്‍ സി.പി.എം ശ്രമിക്കുകയാണ്. മന്ത്രി എ.കെ ബാലന്റെ പേഴ്സണല്‍ സ്റ്റാഫിലുള്ളയാള്‍ക്ക് സ്ഥിര നിയമനം നല്‍കിയത് യു.ഡി.എഫ് പരിശോധിക്കും. കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു അടവ് നയവുമില്ല.ബി.ജെ.പിയേയും സി.പി.എമ്മിനേയും തോല്പിക്കാനുള്ള ശക്തി യു.ഡി.എഫിനുണ്ടെന്നും ചെന്നിത്തല പറഞ്ഞു.സീറ്റ് വിഭജനത്തില്‍ യു.ഡി.എഫില്‍ ആശയകുഴപ്പമില്ല.ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. 20 സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.