കൊല്ലം:അല്‍ ഖ്വയ്ദ തലവനായിരുന്ന ഒസാമാ ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിമുക്കില്‍ വച്ചാണ് കൊല്ലം പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്.പശ്ചിമബംഗാള്‍ രജിസ്‌ട്രേഷനുള്ള കാറിന്റെ പിന്നില്‍ ബിന്‍ ലാദന്‍ എന്നു പേരും എഴുതിവെച്ചിട്ടുണ്ട്.കാറിന്റെ ഉടമയെ പോലീസ് ചോദ്യം ചെയ്യുകയാണ്.
ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്കു പിന്നാലെ തീവ്രവാദികള്‍ കേരളമുള്‍പ്പെടെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ആക്രമണത്തിനു പദ്ധതിയിടുന്നെന്ന റിപ്പോര്‍ട്ടുകള്‍ വന്നത് ആശങ്കപ്പെടുത്തുന്നതാണ്. ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്ത ഐഎസ് ബന്ധമുള്ള പാലക്കാട് സ്വദേശി കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായുള്ള വെളിവെളുത്തല്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു.ശ്രീലങ്കയില്‍ നിന്നും ചാവേറുകള്‍ കേരളത്തിലെത്താന്‍ സാധ്യതയുണ്ടെന്ന് വിവരത്തെത്തുടര്‍ന്ന് അതീവ ജാഗ്രത പുലര്‍ത്തുന്നതിനിടെയാണ് കൊടും ഭീകരനായ ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.