തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ആര്‍എസ്പി.കൊല്ലത്ത് സിറ്റിങ് എംപി എന്‍.കെ.പ്രേമചന്ദ്രന് തന്നെ മല്‍സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അറിയിച്ചു.എംപി എന്ന നിലയില്‍ പ്രേമചന്ദ്രന് പാര്‍ലമെന്റിന് അകത്തും പുറത്തും നടത്തുന്ന
ത് മികച്ച പ്രവര്‍ത്തനങ്ങളാണെന്നും അസീസ് പറഞ്ഞു.
ആകെയുള്ള 20 സീറ്റില്‍ ആര്.എസ്.പിക്കായി യുഡിഎഫ് അനുവദിച്ചിട്ടുള്ള ഏക സീറ്റാണ് കൊല്ലം.സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ആര്‍എസ്പിയിലും യുഡിഎഫിലും രണ്ട് അഭിപ്രായമില്ല.പ്രേമചന്ദ്രനെതിരെ സിപിഐഎം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ളതാണെന്ന് അസീസ് ആരോപിച്ചു.