കോട്ടയം:തോമസ് ചാഴിക്കാടനെ കോട്ടയത്ത് കേരള കോണരഗസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ കടുത്ത എതിര്‍പ്പുമായി പിജെ ജോസഫ്.കോട്ടയത്ത് സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചത് കേട്ടുകേള്‍വി പോലുമില്ലാത്ത രീതിയിലെന്നും തന്നെ തള്ളി തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതില്‍ കടുത്ത അമര്‍ഷമുണ്ടെന്നും പിജെ ജോസഫ് പറഞ്ഞു. നിലവില്‍ ദില്ലിയിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചെത്തിയാലുടന്‍ യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.
കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാവാനുള്ള ആഗ്രഹം പിജെജോസഫ് നേരത്തേ പ്രകടിപ്പിച്ചിരുന്നു.ജോസഫിന്റെ തീരുമാനത്തോട് യുഡിഎഫിനും അനുകൂല നിലപാടായിരുന്നു. എന്നാല്‍ ജോസഫിനു സീറ്റ് നല്‍കില്ലെന്ന തീരുമാനത്തിലെത്തിയ മാണി ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.