കാസര്‍കോട്: കോണ്‍ഗ്രസ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന ആളായിരുന്നു പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്ത്‌ലാലെന്ന് മുന്‍ സിപിഎം എംഎല്‍എ കെ.വി കുഞ്ഞിരാമന്‍.ശരത്‌ലാല്‍ നാലോളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്നും സിപിഎമ്മിന്റെ പ്രചരണ ബോഡുകള്‍ നശിപ്പിച്ച ആളാണെന്നും കുഞ്ഞിരാമന്‍ ആരോപിച്ചു.
ക്രിമിനല്‍ മനോഭാവമുള്ള കോണ്‍ഗ്രസുകാര്‍ താമസിക്കുന്ന കല്യാട്ട് മറ്റു സംഘടനാ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും കുഞ്ഞിരാമന്‍ പറഞ്ഞു.കൊലപാതകത്തില്‍ സിപിഎമ്മിന് അറിവോ പങ്കോ ഇല്ലെന്നും കുഞ്ഞിരാമന്‍ ആവര്‍ത്തിച്ചു.