അരനൂറ്റാണ്ടിലേറെയായി തേവര കോന്തുരുത്തി പുഴ തീരത്ത് താമസിക്കുന്ന വരെ കൃത്യമായ പുനരധിവാസ പാക്കേജ് നിശ്ചയിക്കാതെ ഒഴിപ്പിക്കുന്നതിനെതിരെ ഹൈബി ഈഡൻ എം.പി. പുനരധിവാസ പാക്കേജിന്റെ ഭാഗമായി സ്ഥലവും വീടും ലഭ്യമാക്കിയതിന് ശേഷമേ ഇവരെ ഒഴിപ്പാക്കാവൂ എന്നും എം. പി പറഞ്ഞു. വർഷങ്ങളായി ഇവിടെ താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നീക്കമാണ് തുടങ്ങുന്നത്. ഇതിനെതിരെ പ്രദേശവാസികൾ സമരവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എം. പിയുടെ പ്രതികരണം.
ഹൈബി ഈഡൻ എം. എൽ. എ ആയിരുന്ന കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് തേവര മെയ്ദിന നഗറിലെ 52 കുടുംബങ്ങൾക്ക് പട്ടയം നൽകിയിരുന്നു. ഇതേ തുടർന്ന് കോന്തുരുത്തിയിലുള്ളവർക്കും പട്ടയം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നതാണ്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്.
കുടിയൊഴിപ്പിക്കുന്നവർക്ക് അർഹമായ സർക്കാർ പാക്കേജ് പ്രഖ്യാപിക്കുകയോ, നഗരസഭ കൗൺസിൽ തീരുമാനമായ പുഴ വികസനം 18 മീറ്ററാക്കുകയോ വേണം.50 വർഷമോ അതിലധികമോ വർഷങ്ങളായി അവിടെ താമസിക്കുന്നവരെ പെട്ടെന്ന് ഒരു ദിവസം വെറും കയ്യോടെ ഇറക്കി വിടുക എന്ന തീരുമാനത്തോട് യോജിക്കാൻ കഴിയില്ല.സർക്കാരിന്റെ ഭാഗത്ത് നിന്നും പ്രദേശവാസികൾക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരത്തിൽ പങ്കാളിയാകേണ്ടി വരുമെന്നും ഹൈബി ഈഡൻ മുന്നറിയിപ്പ് നൽകി.