തിരുവനന്തപുരം:വനിതാ ഐപിഎസ് ഓഫീസറുടെ മാല
മോഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.പൂന്തുറ സ്വദേശി സലിം ആണ് പിടിയിലായത്.ഇയാള്‍ കാറ്ററിംഗ് സര്‍വീസ് നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.കോവളം ബൈപാസില്‍ വേങ്കറ- കൊല്ലന്തറ സര്‍വീസ് റോഡില്‍ പ്രഭാത സവാരിക്കിടെയാണ് യുവ ഐപിഎസ് ഉദ്യോഗസ്ഥയ്ക്കുനേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ യുവാവ് ഇവരെ ആക്രമിച്ച ശേഷം മാലപൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.തിരുവല്ലം ജംഗ്ഷന് സമീപമുള്ള സ്വകാര്യ കാര്‍ കമ്പനിയുടെ സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്. കസ്റ്റഡിയില്‍ എടുത്ത പ്രതിയെ ചോദ്യം ചെയ്തു വരുന്നു.