തിരുവനന്തപുരം: നിയമവിരുദ്ധമായി അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ സമീപനമാണ് കുന്നത്തുകാല്‍ പഞ്ചായത്തിലെ കോട്ടക്കലില്‍ ഉണ്ടായ ക്വാറി ദുരന്തത്തിന് ഇടവരുത്തിയതെന്ന് വി എം സുധീരന് അഭിപ്രായപ്പെട്ടു. പഞ്ചായത്ത് അധികൃതരും മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഉള്‍പ്പടെയുള്ള ബന്ധപ്പെട്ട വകുപ്പ് അധികാരികളും ലക്കും ലഗാനുമില്ലാതെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് ഒത്താശ ചെയ്തുകൊടുക്കുന്ന സ്ഥിതിയാണുള്ളത്. ലൈസന്‍സ് ഇല്ലാതെ ക്വാറികള്‍ പ്രവര്‍ത്തിച്ചിട്ടും അത് നിരീക്ഷിക്കാനോ ഫലപ്രദമായി പ്രവര്‍ത്തിച്ച് അതിന്റെ പ്രവര്‍ത്തനം തടയാനോ ശ്രമിക്കാത്ത പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പടെയുള്ള സര്‍വ്വ അധികാരികളുടേയും ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതിന്റെ ഫലം കൂടിയാണ് രണ്ടു പേരുടെ മരണത്തിനും ഒരാള്‍ക്ക് അംഗഭംഗം സംഭവിക്കുന്നതിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടവരുത്തിയ കോട്ടക്കലിലെ അപകടമെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അപകടത്തിനിരയായവര്ക്കെല്ലാം അര്‍ഹമായ നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നിയമവിരുദ്ധമായി അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ സമീപനമാണ് കുന്നത്തുകാല്‍ പഞ്ചായത്തിലെ കോട്ടക്കലില്‍ ഉണ്ടായ ക്വാറി ദുരന്തത്തിന് ഇടവരുത്തിയത്. പഞ്ചായത്ത് അധികൃതരും മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഉള്‍പ്പടെയുള്ള ബന്ധപ്പെട്ട വകുപ്പ് അധികാരികളും ലക്കും ലഗാനുമില്ലാതെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് ഒത്താശ ചെയ്തുകൊടുക്കുന്ന സ്ഥിതിയാണുള്ളത്. ലൈസന്‍സ് ഇല്ലാതെ ക്വാറികള്‍ പ്രവര്‍ത്തിച്ചിട്ടും അത് നിരീക്ഷിക്കാനോ ഫലപ്രദമായി പ്രവര്‍ത്തിച്ച് അതിന്റെ പ്രവര്‍ത്തനം തടയാനോ ശ്രമിക്കാത്ത പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പടെയുള്ള സര്‍വ്വ അധികാരികളുടേയും ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതിന്റെ ഫലം കൂടിയാണ് രണ്ടു പേരുടെ മരണത്തിനും ഒരാള്‍ക്ക് അംഗഭംഗം സംഭവിക്കുന്നതിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടവരുത്തിയ കോട്ടക്കലിലെ അപകടം. അപകടത്തിനിരയായവര്ക്കെല്ലാം അര്‍ഹമായ നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയ്യാറാകണം.
ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് സംസ്ഥാനത്തുടനീളം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെ കൂടി പങ്കാളികളാക്കി അടിയന്തിര പരിശോധനയും തുടര്‍നടപടിയും സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കര്‍ശനമായ നിര്‍ദേശം നല്‍കേണ്ടതാണ്.