ചെന്നൈ:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘ഗജ’ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്.ഇന്ന് വൈകിട്ടോടെ തമിഴ്നാട് തീരത്തെത്തുന്ന കാറ്റിന്റെ വേഗം മണിക്കൂറില്‍ 80 കിലോമീറ്റര്‍ മുതല്‍ 100 കിലോമീറ്റര്‍ വരെയാകാമെന്ന് കാലാവസ്ഥാ നിരീഷണ കേന്ദ്രം അറിയിച്ചു.ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ചുഴലിക്കാറ്റിനെ നേരിടാന്‍ സര്ക്കാന് മുന്നൊരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞു.മൊബൈല്‍ മെഡിക്കല്‍ സംഘങ്ങള്‍ തയ്യാറായി.ആവശ്യമെങ്കില്‍ കേന്ദ്രസഹായം തേടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.തമിഴ്നാട്ടിലെ ആറു ജില്ലകളിലും പുതുച്ചേരിയിലും അതീവജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.ഇവിടങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി നല്കി.കടലൂര്‍, നാഗപട്ടണം,തിരുവാരൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാകും കാറ്റ് കൂടുതല്‍ തീവ്രമാകുന്നതെന്നും മുന്നറിയിപ്പുണ്ട്.