തിരുവനന്തപുരം :മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഗതാഗത നിയമലംഘനം നടത്തുന്നവർക്കുള്ള കടുത്ത പിഴ കുറയ്ക്കാൻ തീരുമാനമെടുത്തത് .പിഴത്തുക നിശ്ചയിക്കാൻ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് .പിഴത്തുകയുടെ കാര്യത്തിൽ വ്യക്തത വരുത്താൻ കേന്ദ്രത്തിനു കത്തെഴുതാനും തീരുമാനമായി .പിഴയുടെ കാര്യത്തിൽ മദ്യപിച്ചു വാഹനമോടിച്ചാൽ ചുമത്തുന്ന പിഴ കുറയ്ക്കാൻ സാധ്യതയില്ല .