മഹാരാഷ്ട്ര: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടനെ ഗവർണർ ഭഗത് സിങ്ങ് കോഷിയാരി ബി ജെ പി – സേനാ സഖ്യത്തെ മന്ത്രിസഭാ രൂപീകരണത്തിന് വിളിച്ചില്ല. കലങ്ങിമറിഞ്ഞ ബി ജെ പി – ശിവസേനാ പോര് നടക്കുന്ന വേളയിൽ ഗവർണറുടെ സഹായം കൊണ്ട് ബി ജെ പിക്ക് കൂടുതൽ സമയം ലഭിക്കാനിടയാക്കി.പതിനെട്ടു ദിവസമാണ് സേനയെ അനുനയിപ്പിച്ച് മന്ത്രിസഭ രൂപീകരിക്കാൻ ബി ജെ പിക്ക് ലഭിച്ചത്.എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കലഹം കെട്ടടങ്ങിയില്ല.ദേവേന്ദ്ര ഫട്നാവിസിനെ പിൻവലിച്ച് നിതിൻ ഗഡ്ഗരിയെ മുഖ്യമന്ത്രിയാക്കാൻ ആർ എസ് എസ്സ് മുൻകൈയ്യെടുത്ത് നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. ഭൂരിപക്ഷം തെളിയിക്കാൻ ഫലം പുറത്തുവന്ന് പതിനാറു ദിവസങ്ങൾക്ക് ശേഷം ബി ജെ പി യെ ഗവർണർ ക്ഷണിക്കുന്നു.രണ്ടു ദിവസത്തെ സമയം നൽകി.തുടർന്ന് ശിവസേനയ്ക്കും എൻ സി പിക്കും ഓരോ ദിവസം വീതം നൽകി.എൻ സി പി ക്ക് അനുവദിച്ച സമയപരിധി ഗവർണർ പാലിച്ചില്ല. ഇരുപാർട്ടികളും അധികമായി ആവശ്യപ്പെട്ട സമയവും അനുവദിച്ചില്ല. ഗവർണറുടെ തിടുക്കം ബി ജെ പി നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് എന്നാണ് മറ്റു പാർട്ടികൾ ആരോപിക്കുന്നത്കീഴ് വഴക്കം പാലിക്കാതെയുള്ള ഗവർണറുടെ നടപടി മഹാരാഷ്ട്രയെ രാഷ്ട്രപതി ഭരണത്തിലെത്തിച്ചു.കോൺഗ്രസ്സ് മഹാരാഷ്ട്രാ സാമാജികർ ക്ഷുഭിതരാണ് മന്ത്രിസഭാ രൂപീകരണ ശ്രമങ്ങളെ അട്ടിമറിച്ച കോൺഗ്രസ്സ് നേതാക്കളെ അവർ കയ്യേറ്റം ചെയ്യാൻ സാധ്യത ഏറെയാണ്. മഹാരാഷ്ട്രയിൽ ഇനി കോൺഗ്രസ്സിന് മന്ത്രിസഭയുടെ ഭാഗമാകാൻ കഴിയാതെ പോവുകയാണെങ്കിൽ എം എൽ എമാർ പലവഴിക്ക് പോകുമെന്നത് ഉറപ്പാണ്.