തിരുവനന്തപുരം:ഗാന്ധിജിയുടെ ചിത്രത്തിമലക്കു വെടിയുതിര്‍ത്ത ഹിന്ദുമഹാസഭയുടെ നടപടി നീചവും പ്രാകൃതവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിണറായി സംഭവത്തെ അപലപിച്ചത്.
‘ഗാന്ധിജിയുടെ ചിത്രത്തിനു നേരെ പ്രതീകാത്മകമായി നിറയൊഴിച്ച് ചോര വീഴ്ത്തിയ സംഭവത്തെ നിയമസഭ അപലപിച്ചു. ഹിന്ദുമഹാസഭാ നടപടി നീചവും പ്രാകൃതവുമാണ്. ഗാന്ധിജിയെ നിന്ദിക്കുകയും ഗോഡ്‌സയെ സ്തുതിക്കുകയും ചെയ്ത സംഭവം രാജ്യദ്രോഹമാണ്.’ – മുഖ്യമന്ത്രി കുറിച്ചു.
മഹാത്മാ ഗാന്ധിയുടെ എഴുപത്തിയൊന്നാം രക്തസാക്ഷി ദിനത്തില്‍ അലിഗഡില്‍ നടന്ന പരിപാടിയിലാണ് ഹിന്ദുമഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേ മഹാത്മാഗാന്ധിയുടെ ചിത്രത്തിനു പ്രതീകാത്മകമായി വെടിയുതിര്‍ത്തു ചോരവീഴ്ത്തിയത്.തുടര്‍ന്ന് ഇവര്‍ ഗാന്ധിജിയുടെ ഘാതകനായ ഗോഡ്‌സെയെ സ്തുതിക്കുകയും ചെയ്തിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വിവിധേകാണുകളില്‍ വലിയ വിമര്‍ശനമാണുണ്ടായത്. ഇതേത്തുടര്‍ന്ന് പോലീസ് ഹിന്ദു മഹാസഭയ്‌ക്കെതിരെ കേസെടുക്കുകയും ഇന്നലെ മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.