വൈക്കം:വീട്ടുമുറ്റത്തൊരുക്കിയ പന്തലില്‍ വച്ച് ലളിതമായ ചടങ്ങില്‍ ഗായിക വൈക്കം വിജയലക്ഷ്മിയും അനൂപും മോതിരം മാറി.സാക്ഷിയായത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം.അടുത്തമാസം 22 ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ വച്ചാണ് വിവാഹം.
ഇന്റീരിയര്‍ ഡിസൈനറും മിമിക്രി കലാകാരനുമായ അനൂപ് വിജയലക്ഷ്മിയുടെ ആരാധകനാണ്.പാലാ പുലിയൂര് സ്വദേശിയായ അനൂപിന്റേയും വിജയലക്ഷ്മിയുടേയും വീട്ടുകാര്‍ തമ്മിലും നേരത്തേ പരിചയമുണ്ട്.അതുകൊണ്ട് തന്നെ വിവാഹാലോചന വന്നപ്പോള്‍ വിജയലക്ഷ്മി സമ്മതം മൂളുകയായിരുന്നു.
സെല്ലുലോയിഡ് എന്ന ചിത്രത്തിലെ ‘കാറ്റേ കാറ്റേ’ എന്ന ഗാനം പാടി ചലച്ചിത്ര സംഗീതലോകത്തേക്കെത്തിയ വിജയലക്ഷ്മിക്ക് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരമുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.മലയാളത്തില്‍ മാത്രമല്ല തമിഴ്,തെലുങ്ക് ഭാഷകളിലും വിജയലക്ഷ്മി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.