ന്യൂഡല്‍ഹി:ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ജീവന്‍ അപകടത്തിലെന്ന് കോണ്‍ഗ്രസ്.കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.റഫാല്‍ ഇടപാട് നടന്ന സമയത്ത് പ്രതിരോധ മന്ത്രിയായിരുന്നു മനോഹര്‍ പരീക്കര്‍.യുദ്ധ വിമാന ഇടപാടിന്റെ പ്രധാനപ്പെട്ട രേഖകള്‍ മനോഹര്‍ പരീക്കറിന്റെ കിടപ്പുമുറിയിലുണ്ടെന്നു വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.കേന്ദ്ര സര്‍ക്കാര്‍ അഴിമതിയാരോപണം നേരിടുന്ന ഇടപാടിലെ രേഖകള്‍ കൈവശമുള്ള പരീക്കര്‍ ഏതു നിമിഷവും കൊല്ലപ്പെടാമെന്നാണ് കോണ്‍ഗ്രസിന്റെ ആശങ്ക.
പരീക്കര്‍ക്ക് ശക്തമായ സുരക്ഷ നല്‍കണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രപതിക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നു.