പത്തനംതിട്ട:പന്തളത്തെ ശബരിമല കര്‍മ്മസമിതി പ്രവര്ത്തകന് ചന്ദ്രന് ഉണ്ണിത്താന്റെ മരണം ആസൂത്രിതകൊലപാതകമെന്ന് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്.സിപിഎം പ്രവര്‍ത്തകരായ കണ്ണന്, അജു എന്നിവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.എന്നാല്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സിപിഎമ്മുകാരെന്ന് പറഞ്ഞിട്ടില്ല.
ശബരിമലയില്‍ രണ്ടു യുവതികള്‍ ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് പന്തളത്ത് ശബരിമല കര്‍മ്മസമിതി നടത്തിയ പ്രതിഷേധത്തിനിടെയാണ് ചന്ദ്രനുണ്ണിത്താന്‍ കല്ലേറില്‍ പരുക്കേറ്റത്. കെട്ടിടത്തിന്റെ മുകളില്‍നിന്നും സിപിഎമ്മുകാരാണ് കല്ലെറിഞ്ഞതെന്ന് കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
‘ആസൂത്രിതമായാണ് അക്രമിസംഘം കല്ലേറുണ്ടായ കെട്ടിടത്തിന് മുകളില്‍ തമ്പടിച്ചത്.’എറിഞ്ഞു കൊല്ലെടാ അവന്മാരെ’ എന്നാക്രോശിച്ച് തുരുതുരാ കല്ലെറിഞ്ഞു.ഇതിലാണ് ചന്ദ്രന് ഉണ്ണിത്താന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റത്.ന്യായവിരോധമായി സംഘം ചേര്‍ന്ന് അക്രമം നടത്തുകയായിരുന്നു.കരിങ്കല്‍ കഷ്ണങ്ങള്‍,ഇഷ്ടിക,സിമന്റ് കട്ടകള്‍ എന്നിവ എടുത്ത് എറിഞ്ഞു’..റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കണ്ണനും അജുവും സിപിഎം പ്രവര്‍ത്തകരാണ്.ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ വിട്ടിരുന്നു.