കൊല്ലം: ചവറ ടൈറ്റാനിയം എം.എസ് യൂണിറ്റിന് മുമ്പിലെ കോവില്‍ത്തോട്ടത്തില്‍ പഴയ ഇരുമ്പ് പാലം തകര്‍ന്നു വീണ് മൂന്ന മരണം. ചവറ സ്വദേശി ശ്യാമള ദേവി, കെഎംഎംഎല്‍ ജീവനക്കാരായ ആന്‍സലീന, അന്നമ്മ എന്നിവരാണ് മരിച്ചത്.

രാവിലെ 10.30ഓടെയായിരുന്നു സംഭവം. കാലപ്പഴക്കം കൊണ്ട് പാലം ദ്രവിച്ച് അപകടാവസ്ഥയിലായിരുന്നു. ചാവറ കെഎംഎംഎലിന് സമീപമുള്ള പാലമാണ് തകര്‍ന്നത്.

സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. തൊഴിലാളി സമരത്തിനിടെ ആളുകള്‍ കൂട്ടത്തോടെ പാലത്തില്‍ കയറി നിന്നതാണ് അപകടത്തിന് കാരണം. പരിക്കേറ്റ 20 പേരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.