കോട്ടയം: പാലാ നിയോജകമണ്ഢലത്തിലെ തോൽവി പ്രതിരോധത്തിലാക്കിയിരിക്കുന്നത് ജോസ് കെ മാണിയെത്തന്നെയാണ്.ഒരു തരത്തിലും ഉള്ള വിട്ടുവീഴ്ചകൾക്കും അദ്ദേഹം തയ്യാറായില്ല. കേരളാ കോൺഗ്രസ്സ് എം പാർട്ടിയുടെ വർക്കിങ്ങ് ചെയർമാനായി ജോസഫിനെ അംഗീകരിക്കാനുള്ള രാഷ്ട്രീയ പക്വത ജോസ് കെ മാണിക്കുണ്ടായിരുന്നെങ്കിൽ പാലായിലെ ഫലം മറ്റൊന്നായേനെ.ഒരിലക്ഷൻ വേളയിൽ പാർട്ടി കൺവെൻഷനിൽ പി ജെ ജോസഫിനെ പോലെയുള്ളൊരു നേതാവിനെ പ്രവർത്തകരെക്കൊണ്ട് കൂവിച്ചിട്ട് ഒന്നു ഖേദം പ്രകടിപ്പിക്കാനുള്ള സാമാന്യ മര്യാദ പോലും ജോസ് കെ മാണി കാണിച്ചില്ല.കൂട്ടത്തിൽ സംസ്ഥാന സർക്കാരിനെതിരെ പറയേണ്ട കാര്യങ്ങൾ പറയാതെ കെ എം മാണിയുടെ വിയോഗം വൈകാരികമായ പ്രചാരണ വിഷയമാക്കിയപ്പോൾ പരാജയം പൂർത്തിയായി. അമിതാത്മവിശ്വാസം വിനയായി, ഇപ്പോൾ ജോസ് കെ മാണിയുടെ നേതൃശേഷി തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലയ്ക്കായി കാര്യങ്ങൾ.